Hey, Everyone. A First ever ZM Music Theme for Blogger with MP3 Player Designed By ZMTemplates.com, So You wana Bet?.

cinima


കൊച്ചി: വിദേശരാജ്യങ്ങളിൽ ചിത്രീകരിക്കുകയും അതുവഴി ആസ്വാദനത്തിന്റെ പുതിയ കാഴ്ച്ചകളും വാണിജ്യത്തിന്റെ വഴികളും തുറക്കുന്ന ഇന്ത്യൻ ചലച്ചിത്രങ്ങൾക്കുള്ള IIFTC (ഇന്ത്യൻ ഇന്റർനാഷണൽ ഫിലിം ടൂറിസം കോൺക്ലേവ് ) പുരസ്കാരം നേടി മലയാളചിത്രം "ദി പ്രൊപോസൽ ". മുംബയിൽ നടന്ന IIFTC 2023 ചടങ്ങിൽ സിനിമാറ്റിക് എക്സലൻസ് പുരസ്ക്കാരം നേടി.

പൂർണ്ണമായും ഓസ്ട്രേലിയയിൽ ചിത്രീകരിച്ച ആദ്യമലയാള ചിത്രമെന്ന സവിശേഷതയാണ് ചിത്രത്തെ അംഗീകാരത്തിനർഹമാക്കിയത്. തമിഴിൽ നിന്നും റോക്കറ്ററി-ദി നമ്പി എഫക്ട് , തെലുങ്കിൽ RRR , കന്നട ചിത്രം റെയ്മോ, ഗുജറാത്തി ചിത്രം ഹൂണ് തരി ഹീർ എന്നീ ചിത്രങ്ങളാണ് അവാർഡ് നേടിയ മറ്റ് ചിത്രങ്ങൾ. 2022-ൽ സൈനപ്ളേയിൽ റിലീസായ ചിത്രത്തിന്റെ രചനയും സംവിധാനവും നിർവ്വഹിച്ചിരിക്കുന്നത് ജോ ജോസഫാണ്.

ജോ ജോസഫ്, അനുമോദ് പോൾ, അമര രാജ, ക്ലെയർ സാറ മാർട്ടിൻ, സുഹാസ് പാട്ടത്തിൽ, കാർത്തിക മേനോൻ തോമസ് എന്നിവരാണ് അഭിനേതാക്കൾ.
പി ആർ ഒ : അജയ് തുണ്ടത്തിൽ




from Cinema || Deshabhimani ​Online ​News https://ift.tt/ATq6sjH
via IFTTT

cinima

ചെന്നൈ > തെന്നിന്ത്യൻ സിനിമാ ലോകത്തെ അറിയപ്പെടുന്ന അഭിനേത്രികളിൽ ഒരാളായ സോന ഹെയ്ഡൻ സംവിധാനത്തിലേക്ക്. " സ്മോക്ക് " എന്ന വെബ് സീരീസ് സംവിധാനം ചെയ്തു കൊണ്ടാണ് സോനയുടെ സംവിധായികയായുള്ള അരങ്ങേറ്റം. സീരിസിൻ്റെ രചനയും നിർമ്മാണവും സോന തന്നെയാണ്. സ്മോക്ക് - എ പോയം ഓഫ് പെയിൻ എന്ന ടാഗ് ലൈനോടെ (Smoke: A Poem of Pain) യാണ് വെബ് സീരീസ്.

ഷോർട്ട്ഫ്ളിക്സ് (short flix) എന്ന സ്ഥാപനവുമായി കൈ കോർത്തു കൊണ്ട് തൻ്റെ നിർമ്മാണ കമ്പനിയായ യൂനിക് പ്രൊഡക്ഷൻ ബാനറിൽ സോന ഹെയ്ഡൻ തന്നെയാണ് നിർമ്മാണവും. കപിൽ റോയ് ഛായഗ്രഹണം നിർവഹിക്കുന്നു. മുഖ്യ കഥാപാത്രവും സോന തന്നെയാണ്. മുകേഷ് ഖന്ന നായകനായി അഭിനയിക്കുന്നു. മറ്റു അഭിനേതാക്കൾ സങ്കേതിക വിദഗ്ധൻ എന്നിവരെ കുറിച്ച് വൈകാതെ അറിയിക്കുമെന്ന് സോന വ്യക്തമാക്കി.



from Cinema || Deshabhimani ​Online ​News https://ift.tt/HwXmZh6
via IFTTT

cinima

കൊച്ചി : കാളിദാസ് ജയറാം, സൈജു കുറുപ്പ്, നമിത പ്രമോദ്, റീബ മോണിക്ക എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനില് സ്കറിയ വർഗീസ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'രജനി' നവംബറിൽ പ്രദർശനത്തിനെത്തുന്നു.ശ്രീകാന്ത് മുരളി, അശ്വിൻ കെ കുമാർ, വിൻസെന്റ് വടക്കൻ, കരുണാകരൻ, രമേശ് ഖന്ന, പൂജ രാമു,തോമസ് ജി കണ്ണമ്പുഴ,ലക്ഷ്മി ഗോപാലസ്വാമി,ഷോണ് റോമി,പ്രിയങ്ക സായ് തുടങ്ങിയ പ്രമുഖ താരങ്ങളും അഭിനയിക്കുന്നു.

നവരസ ഫിലിംസിന്റെ ബാനറില് ശ്രീജിത്ത് കെ എസ്, ബ്ലെസി ശ്രീജിത്ത് എന്നിവര് ചേര്ന്ന് നിര്മ്മിക്കുന്നു. ഛായാഗ്രഹണം ആർ ആർ വിഷ്ണു.അസോസിയേറ്റ് പ്രൊഡ്യൂസർ-അഭിജിത്ത് നായർ,എഡിറ്റര്- ദീപു ജോസഫ്,സംഗീതം-ഫോർ മ്യൂസിക്ക്, സംഭാഷണം- വിന്സെന്റ് വടക്കന്, പ്രൊഡക്ഷന് കണ്ട്രോളര്- ജാവേദ് ചെമ്പ്, ക്രിയേറ്റീവ് ഡയറക്ടർ-ശ്രീജിത്ത് കോടോത്ത്,കല- ആഷിക് എസ്, മേക്കപ്പ്- റോണക്സ് സേവ്യര്, വസ്ത്രാലങ്കാരം-ധന്യ ബാലകൃഷ്ണന്, സ്റ്റില്സ്- രാഹുല് രാജ് ആര്,പരസ്യക്കല-100 ഡേയ്സ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ-വിനോദ് പി എം,വിശാഖ് ആർ വാര്യർ,സ്റ്റണ്ട്-അഷ്റഫ് ഗുരുക്കൾ,ആക്ഷൻ നൂർ,കെ ഗണേഷ് കുമാർ,സൗണ്ട് ഡിസൈൻ -രംഗനാഥ്,ദി ഐ കളറിസ്റ്റ്-രമേശ് സി പി,പ്രൊമോഷൻ സ്റ്റിൽസ്-ഷാഫി ഷക്കീർ,പ്രൊഡക്ഷന് എക്സിക്യൂട്ടീവ്-ഷമീജ് കൊയിലാണ്ടി,പി ആർ ഒ : എ എസ് ദിനേശ്.



from Cinema || Deshabhimani ​Online ​News https://ift.tt/kAGVWCJ
via IFTTT

cinima

ഹണി റോസ് നായികയാകുന്ന പുതിയ ചിത്രമായ റേച്ചലിൻ്റെ ആദ്യ ഷെഡ്യൂൾ ചിത്രീകരണം പൂർത്തിയായി. ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് മോഷൻ പോസ്റ്ററിൽ ചോരയൂറുന്ന വെട്ടുക്കത്തിയുമായി ഇറച്ചിവെട്ടുക്കാരിയുടെ ലുക്കിൽ ഹണി റോസിനെ കണ്ടപ്പോൾ ഓരോ പ്രേക്ഷകനും സോഷ്യൽ മീഡിയയും അമ്പരന്നുപോയിരുന്നു. ഹണി റോസ് തൻ്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം വഴിയാണ് ചിത്രത്തിൻ്റെ ആദ്യ ഷെഡ്യൂൾ പൂർത്തിയായ സന്തോഷം പങ്ക് വെച്ചത്.

18 വർഷത്തെ തൻ്റെ കരിയറിൽ ആദ്യമായിട്ടാണ് ആനന്ദിനി ബാലയെ പോലെ സിനിമയെ അത്ര ആവേശത്തോടെ സമീപിക്കുന്ന ഒരു വനിത സംവിധായകക്കൊപ്പം വർക്ക് ചെയ്യുന്നത് എന്ന സന്തോഷം പങ്ക് വെച്ച ഹണി റോസ് കഴിഞ്ഞ മുപ്പത് ദിവസങ്ങൾ തൻ്റെ ജീവിതത്തിലെ ഒരിക്കലും മറക്കാനാവാത്ത ഒരു അദ്ധ്യായമാണെന്നും കുറിച്ചു. റേച്ചലായി മാറിയതും മികച്ചൊരു അനുഭവമായിരുന്നുവെന്നും നടി കുറിപ്പിൽ പറയുന്നു. 1983, ആക്ഷൻ ഹീറോ ബിജു തുടങ്ങിയ നിരവധി ചിത്രങ്ങളിലൂടെ മലയാളിക്ക് ഏറെ പ്രിയപ്പെട്ട സംവിധായകൻ എബ്രിഡ് ഷൈൻ നിർമ്മാതാവാകുന്ന ഈ ചിത്രത്തിൻ്റെ സംവിധാനം നവഗതയായ ആനന്ദിനി ബാലയും തിരക്കഥാകൃത്ത് കഥാകൃത്തും കവിയുമായ രാഹുൽ മണപ്പാട്ട് എന്ന പുതുമുഖ തിരക്കഥാകൃത്തുമാണ്.

റേച്ചൽ നിർമ്മിക്കുന്നത് ബാദുഷ പ്രൊഡക്ഷൻസ്, പെൻ & പേപ്പർ ക്രിയേഷൻസ് എന്നീ ബാനറുകളിൽ ബാദുഷ എൻ എം, ഷിനോയ് മാത്യു, എബ്രിഡ് ഷൈൻ എന്നിവർ ചേർന്നാണ്. രാഹുൽ മണപ്പാട്ടിന്റെ കഥക്ക് രാഹുൽ മണപ്പാട്ടും എബ്രിഡ് ഷൈനും ചേർന്ന് തിരക്കഥയൊരുക്കുന്നു. അങ്കിത് മേനോനാണ് സംഗീതവും പശ്ചാത്തല സംഗീതവും നിർവഹിക്കുന്നത്. MR രാജാകൃഷ്ണൻ സൗണ്ട് മിക്സും ശ്രീ ശങ്കർ സൗണ്ട് ഡിസൈനും ചെയ്യുന്നു. ചന്ദ്രു ശെൽവരാജാണ് സിനിമാട്ടോഗ്രാഫർ. പ്രൊഡക്ഷൻ ഡിസൈൻ - എം ബാവ, എഡിറ്റിംഗ് - മനോജ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ് - മഞ്ജു ബാദുഷ, നീതു ഷിനോയ്, ലൈൻ പ്രൊഡ്യൂസർ - പ്രിജിൻ ജെ പി, പി ആർ ഓ - എ എസ് ദിനേശ്, ആതിര ദിൽജിത്, ഡിസൈൻ & മോഷൻ പോസ്റ്റർ - ടെൻ പോയിൻറ്, ഡിജിറ്റൽ മാർക്കറ്റിംഗ് - മാറ്റിനി ഫൈവ്, അനൂപ് സുന്ദരൻ.



from Cinema || Deshabhimani ​Online ​News https://ift.tt/Xw3rpZ2
via IFTTT

cinima

കൊച്ചി > റിലീസിന് മുമ്പുതന്നെ ഹൈപ്പിന്റെ കെടുമുടിയിലെത്തിയ ലോകേഷ് കനകരാജ് - വിജയ് ചിത്രം "ലിയോ' രാജ്യമെമ്പാടുമുള്ള തീയറ്ററുകളിൽ റിലീസായി. കേരളത്തിൽ പുലർച്ചെ നാല് മണി മുതൽ ഷോ ആരംഭിച്ചപ്പോൾ തമിഴ്നാട്ടിൽ ഒമ്പത് മണിക്കാണ് ഷോ ആരംഭിച്ചത്. പ്രീ ബുക്കിങിൽ റെക്കോർഡ് അടിച്ച ചിത്രം കാണാൻ തമിഴ്നാട്ടിൽ നിന്നുള്ള ആരാധകർ പാലക്കാട്, തൃശൂർ, കൊച്ചി എന്നിവിടങ്ങളിലെ തീയറ്ററുകളിൽ എത്തിയിട്ടുണ്ട്.

ഹൈപ്പിനോട് നീതിപുലർത്തിയ ചിത്രമെന്നാണ് ആദ്യ പ്രദർശനങ്ങൾ കഴിയുമ്പോൾ സമൂഹമാധ്യമങ്ങളിലെ റിവ്യൂകൾ പറയുന്നത്. ആദ്യ പകുതി മികച്ചതാണെന്നും രണ്ടാം പകുതി ആവറേജ് ആയിപ്പോയെന്നും അഭിപ്രായപ്പെടുന്നവരുണ്ട്. വിജയ്യുടെ സാധാരണ പടങ്ങളേക്കാൾ വ്യത്യസ്തതയുള്ള ചിത്രമെന്നാണ് പൊയുവേയുള്ള അഭിപ്രായം. മികച്ച തിരക്കഥയും അനിരുദ്ധിന്റെ സംഗീതവും തിയറ്റർ വാച്ച് ഉറപ്പാക്കുന്നുവെന്ന് ഭൂരിപക്ഷം നിരൂപകരും പറയുന്നു. സർപ്രൈസുകൾ ആവോളമുള്ള ചിത്രമാണെന്നും കണ്ടവർ പറയുന്നു.

കേരളത്തില് 655 സ്ക്രീനുകളില് റെക്കോഡ് റിലീസാണ് സിനിമക്ക് ലഭിച്ചിട്ടുള്ളത്. മികച്ച പ്രീ സെയിലും ലിയോക്ക് കേരളത്തില് ലഭിച്ചിട്ടുണ്ട്. ആദ്യ ദിനം ചിത്രം റെക്കോർഡ് കളക്ഷന് കേരളത്തില് നിന്നും സ്വന്തമാക്കുമെന്നാണ് റിപ്പോർട്ട്. ഉദയനിധി സ്റ്റാലിന്റെ റെഡ് ജയന്റ് മൂവീസിന് ഡിസ്ട്രിബ്യൂഷൻ നൽകാത്തത് തമിഴകത്ത് വലിയ രാഷ്ട്രീയ കോലിളക്കം സൃഷ്ടിച്ചിട്ടുണ്ട്. വിജയ്യുടെ "തളപതി' സ്ഥാനം ഉദയനിധിയ്ക്ക് വെല്ലുവിളി ആകുന്നുണ്ടെന്നാണ് ആരാധകരും എഡിഎംകെയും പറയുന്നത്. വിജയ് രാഷ്ട്രീയ പ്രവേശനം നടത്തിയാൽ ഡിഎംകെയ്ക്ക് തിരിച്ചടിയാകുമെന്നും വിലയിരുത്തുന്നവരുണ്ട്. ബിസിനസിന് പുറമേ ഇക്കാരണങ്ങൾ കൊണ്ടാണ് ചിത്രത്തിന് ഓഡിയോ ലോഞ്ച് നടത്താനും, പുലർച്ചെ പ്രദർശനം നടത്താനും അനുമതി നൽകാതിരുന്നതെന്ന് വിമർശനമുണ്ട്.



from Cinema || Deshabhimani ​Online ​News https://ift.tt/VRvrW49
via IFTTT

cinima

ധർമപുരി> ഭരണനേതൃത്വ ഭീകരതയുടെ അടയാളമായി മാറിയ വാച്ചാത്തി സംഭവം തമിഴിൽ സിനിമയാകുന്നു. യൂണിഫോം അണിഞ്ഞ വനം, പൊലീസ്, റവന്യു ഉദ്യോഗസ്ഥർ 18 പെൺകുട്ടികളെ ബലാത്സംഗം ചെയ്ത സംഭവം ഏറെ കോളിളക്കം സൃഷ്ടിച്ചിരുന്നു. ജയലളിത സർക്കാരിന്റെ പിന്തുണയോടെ ഒരു ഗ്രാമത്തിലെ ആദിവാസി സമൂഹത്തോട് ചെയ്ത ക്രൂരതയും പിന്നീട് ഇരകളായ സ്ത്രീകൾ സിപിഐ എം നേതൃത്വത്തിൽ നടത്തിയ ചെറുത്തുനിൽപ്പുമാണ് ദൃശ്യവൽക്കരിക്കുന്നത്.

ചലച്ചിത്രതാരം രോഹിണിയാണ് സംവിധാനം. തിരക്കഥയൊരുക്കുന്നത് പ്രമുഖ തമിഴ് സാഹിത്യകാരനും തമിഴ്നാട് മുർപോക്ക് എഴുത്താളർ കലൈഞ്ജർ സംഘം ജനറൽ സെക്രട്ടറിയുമായ ആദവൻ ദീക്ഷണ്യയാണ്. വിപുലമായ ഗവേഷണത്തിന്റെ അടിസ്ഥാനത്തിലാണ് പുതിയ ചിത്രം ഒരുക്കുന്നതെന്നും സഹനത്തിന്റെയും പോരാട്ടത്തിന്റെയും കഥയാണ് പറയുന്നതെന്നും തിരക്കഥാകൃത്ത് ആദവൻ ദീക്ഷണ്യ പറഞ്ഞു. ചിത്രീകരണം ഉടൻ തുടങ്ങും.



from Cinema || Deshabhimani ​Online ​News https://ift.tt/19fHRjo
via IFTTT

cinima

കൊച്ചി> ജോജു ജോർജിനെ നായകനാക്കി മലയാളത്തിലെ മാസ്റ്റർ ക്രാഫ്റ്സ്മാൻ ജോഷി സംവിധാനം ചെയ്യുന്ന 'ആന്റണി'യുടെ ടീസർ റിലീസായി. പൊറിഞ്ചു മറിയം ജോസ് എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം ജോഷിയും- ജോജു ജോർജ്ജും ഒന്നിക്കുന്ന പുതിയ ചിത്രമാണ് 'ആന്റണി'. ഐൻസ്റ്റീൻ മീഡിയക്ക് വേണ്ടി ഐൻസ്റ്റീൻ സാക് പോളും നെക്സ്റ്റൽ സ്റ്റുഡിയോ, അൾട്രാ മീഡിയ എന്റർടൈൻമെന്റ് എന്നീ ബാനറുകൾക്ക് വേണ്ടി സുശീൽ കുമാർ അഗ്രവാളും നിതിൻ കുമാറും രജത് അഗ്രവാളും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ചിത്രത്തിന്റെ വിതരണാവകാശം ഡ്രീം ബിഗ് ഫിലിംസ്.

ചിത്രത്തിന്റെ ഓഡിയോ റൈറ്റ്സ് "സരിഗമ" സ്വന്തമാക്കി. ജോഷിയുടെ തന്നെ സൂപ്പർഹിറ്റ് ചിത്രമായിരുന്ന പൊറിഞ്ചു മറിയം ജോസിൽ പ്രധാന കഥാപാത്രങ്ങളായെത്തിയത് ജോജു ജോർജ്, നൈല ഉഷ, ചെമ്പൻ വിനോദ് ജോസ് വിജയരാഘവൻ എന്നിവർ ആയിരുന്നു. അവർ തന്നെ ആണ് ആന്റണിയിൽ പ്രധാന കഥാപാത്രങ്ങളായെത്തുന്നത് എന്നതാണ് ഈ ചിത്രത്തിന്റെ ഏറ്റവും വലിയ സവിശേഷത. ആന്റണിയിൽ മറ്റു പ്രധാന കഥാപാത്രമായി കല്യാണി പ്രിയദർശനും ആശ ശരത്തും എത്തുന്നു.

അണിയറ പ്രവർത്തകർ: രചന- രാജേഷ് വർമ്മ, ഛായാഗ്രഹണം- രണദിവെ, എഡിറ്റിംഗ്- ശ്യാം ശശിധരന്, സംഗീത സംവിധാനം- ജേക്സ് ബിജോയ്, പ്രൊഡക്ഷന് കണ്ട്രോളര്- ദീപക് പരമേശ്വരന്, കലാസംവിധാനം- ദിലീപ് നാഥ്, വസ്ത്രാലങ്കാരം- പ്രവീണ് വര്മ്മ, മേക്കപ്പ്- റോണക്സ് സേവ്യര്, സ്റ്റിൽസ് - അനൂപ് പി ചാക്കോ, വിതരണം- ഡ്രീം ബിഗ് ഫിലിംസ് , ചീഫ് അസോസിയേറ്റ് ഡയറക്ടർ - സിബി ജോസ് ചാലിശ്ശേരി, ആക്ഷൻ ഡയറക്ടർ - രാജശേഖർ, ഓഡിയോഗ്രാഫി- വിഷ്ണു ഗോവിന്ദ്, എക്സിക്യൂട്ടീവ് പ്രൊഡ്യുസർ - വർക്കി ജോർജ് , സഹ നിർമാതാക്കൾ - ഷിജോ ജോസഫ്, ഗോകുൽ വർമ്മ, കൃഷ്ണരാജ് രാജൻ, പി ആർ ഒ- ശബരി. മാർക്കറ്റിങ്ങ് പ്ലാനിങ് - ഒബ്സ്ക്യൂറ എന്റർടൈൻമെന്റ്.



from Cinema || Deshabhimani ​Online ​News https://ift.tt/uHPiodV
via IFTTT

cinima

ചെന്നൈ> സൂപ്പര് താരം വിജയ് നായകനായ ലോകേഷ് കനകരാജ് ചിത്രം ലിയോക്ക് പ്രത്യേക പ്രദര്ശനം അനുവദിക്കണമെന്ന ആവശ്യം തമിഴ്നാട് സര്ക്കാര് തള്ളി. ഡിജിപിയുടെ കൂടി അഭിപ്രായം കൂടി തേടിയശേഷമാണ് തീരുമാനമെന്ന് സര്ക്കാര് വ്യക്തമാക്കി.

പുലര്ച്ചെ നാലുമണിക്ക് പ്രത്യേക ഷോ നടത്താന് അനുവദിക്കണമെന്ന നിര്മാതാക്കളുടെ ആവശ്യമാണ് സര്ക്കാര് തള്ളിയത്. ആദ്യത്തെ ആറു ദിവസത്തേക്കാണ് നിര്മാതാക്കള് ഇളവ് തേടിയത്. രാവിലെ ഏഴുമണിക്ക് ഷോ നടത്താന് അനുവാദം നല്കിക്കൂടേ എന്ന മദ്രാസ് ഹൈക്കോടതിയുടെ നിര്ദേശവും അംഗീകരിച്ചില്ല.

പുലര്ച്ചെ നാലുമണിക്ക് ഷോ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് നിര്മാതാക്കള് മദ്രാസ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാല് തമിഴ്നാട് സര്ക്കാര് വിഷയത്തില് തീരുമാനമെടുക്കട്ടെ എന്ന് അഭിപ്രായപ്പെട്ട കോടതി, പ്രത്യേക ഉത്തരവൊന്നും പുറപ്പെടുവിച്ചില്ല. പകരം സിനിമാ നിര്മാതാക്കളുമായി ഈ വിഷയത്തില് വീണ്ടും ചര്ച്ച നടത്താന് സംസ്ഥാന സര്ക്കാരിനോട് നിര്ദേശിക്കുയും ചെയ്തു. രാവിലെ ഒമ്പതു മണി മുതല് പുലര്ച്ചെ ഒരു മണി വരെ അഞ്ചു ഷോ നടത്താനാണ് സര്ക്കാര് അനുവാദം നല്കിയിട്ടുള്ളത്.




from Cinema || Deshabhimani ​Online ​News https://ift.tt/1yZpRaN
via IFTTT
Copyright @ 2014 News kerala· Designed By ZM Templates